Panchayat Directorate

പഞ്ചായത്തുകളിലെ വാര്‍ഡ്‌ സംവരണ വിജ്ഞാപനം ചെയ്തിരിക്കുന്നു

Posted on Thursday, February 27, 2020

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും പട്ടികജാതികളിലോ പട്ടികവര്‍ഗ്ഗങ്ങളിലോ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ എണ്ണവും കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമ പഞ്ചായത്ത്‌ ഒഴികെയുള്ള 940 ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പട്ടികജാതിക്കാര്‍, പട്ടിക ജാതിയില്‍പ്പെടുന്ന സ്ത്രീകള്‍, പട്ടിക വര്‍ഗ്ഗക്കാര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ എന്നിവര്‍ക്കായി സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നു 

ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതിയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 25, 2019

കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലകര്‍ പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കെട്ടിടനിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ പ്രതിപാദിച്ചിരിക്കുന്നക്കുന്ന സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണാനുമതി ലഭിക്കുന്നില്ലെന്ന് ധാരാളം പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണാനുമതിക്കായി ലഭിക്കുന്ന അപേക്ഷകളില്‍ ഗ്രാമ പഞ്ചായത്തുകള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് കാരണം അപേക്ഷകര്‍ പലരും അനധികൃതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും, പ്രസ്തുത കെട്ടിടങ്ങള്‍ പലതും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ കെട്ടിട നിര്‍മ്മാണ ക്രമവത്കണവും കെട്ടിട നിര്‍മ്മാണ അനുമതിയും അനുവദിക്കാത്ത സാഹചര്യം ഉണ്ടാവുകയും അതിനെതിരെ കെട്ടിട ഉടമകള്‍ സര്‍ക്കാരിനെയും കോടതികളേയും സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നുണ്ട്. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കായി  ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ ക്രമവിരുദ്ധമായി കാലതാമസം വരുത്തുന്നത് ഗൗരവമായി കണ്ട് ഇത് സംബന്ധിച്ച് സമയബന്ധിത നടപടി സ്വീകരിക്കുന്നതിനായി  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു, ആയത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉടന്‍ പ്രാബല്യത്തില്‍ നടപ്പിലാക്കേണ്ടതാണ്.

സൂചന സര്‍ക്കുലറുകള്‍

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാണ്

Posted on Tuesday, June 18, 2019

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ്  https://kpepf.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജീവനക്കാര്‍ ടി വിവരങ്ങള്‍ പരിശോധിച്ച് അപാകതകള്‍ ഉള്ള പക്ഷം ടി വിവരം കെ പി ഇ പി എഫ് സെക്ഷനില്‍ അറിയിക്കേണ്ടതാണ്.

പഞ്ചായത്ത്‌ ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on Saturday, August 18, 2018

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ള വിവിധ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായി  തിരുവനന്തപുരം മ്യുസീയത്തിനു സമീപം പബ്ലിക്‌ ഓഫിസ്‌ ബില്‍ഡിങ്ങിലെ  പഞ്ചായത്ത്‌ ഡയറക്ടറേറ്റ് ഓഫീസില്‍  കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്ത്തുകള്‍, സന്നദ്ധ-സാമൂഹ്യ് സംഘാടനകള്‍, മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക്   കളക്ഷന്‍ സെന്ററില്‍ സാധന സാമഗ്രികള്‍ എത്തിക്കാവുന്നതാണ്‌. ഡയറക്ടറേറ്റില്‍ നിന്നും  സാധന സാമഗ്രികള്‍ അടങ്ങുന്ന വാഹനം എല്ലാ ദിവസവും വിവിധ ജില്ലകളിലേക്ക് പുറപ്പെടും സാധന സാമഗ്രികള്‍ അടങ്ങിയ  വാഹനങ്ങള്‍  ശനിയാഴ്ച രാവിലെ  മുതല്‍ ആലപ്പുഴ ജില്ലയിലെ തഴക്കര, മാന്നാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രദേശത്തെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് പുറപ്പെട്ടു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ 0471-2786322, 2786323,2786321

Content highlight

നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്ഘാടനം 16 മാര്‍ച്ച്‌ 2018

Posted on Friday, March 16, 2018

നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്ഘാടനം 16 മാര്‍ച്ച്‌ 2018 രാവിലെ 10.30 മണിക്ക് മന്ത്രി ഡോ: കെ. ടി. ജലീല്‍ നിര്‍വഹിക്കുന്നതാണ്.