meeting by minister

തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ അവസ്ഥ വിലയിരുത്തൽ -യോഗത്തിന്റെ മിനുട്സ് 

തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ അവസ്ഥ വിലയിരുത്തൽ നടപടിയുടെ ഭാഗമായി എടുത്ത തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി     തദ്ദേശ സ്വയ ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്കായി ചേർന്ന വകുപ്പ്  / മിഷൻ മേധാവിമാരുടെയും  ജില്ലാ മേധാവിമാരുടെയും അവലോകന യോഗത്തിന്റെ മിനുട്സ് 

 

Evaluation of Sanitary Waste Management Activities of Local Self Governments - Minutes of the Meeting

19.02.2020 കാബിനറ്റ്‌ തീരുമാനങ്ങള്‍ :പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍,24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങള്‍,മാസംതോറും താലൂക്ക് തല അദാലത്തുകള്‍,ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി

പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികള്‍കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.

24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങള്‍

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

മാസംതോറും താലൂക്ക് തല അദാലത്തുകള്‍

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്കുതല അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനു കൂടി ഉദ്ദേശിച്ചാണ് താലൂക്കുതല അദാലത്തുകള്‍ നടത്തുന്നത്. അദാലത്തുകളില്‍ ജില്ലാ കലക്ടറും തഹസില്‍ദാര്‍മാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും. അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും.അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റും സെക്രട്ടറിയും അദാലത്തില്‍ പങ്കെടുക്കും.

ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി

പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

Cabinet Decision-19.02.2020-12,000 pairs of rooms for sanitation on the sidewalks, 24-hour active urban centers, and monthly taluk wise adalats, Administrative sanction for the watergram project

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത്

Posted on Friday, July 5, 2019

കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 30 ദിവസത്തിലധികമായി തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ വിശദമായ സമയക്രമം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം. കോര്‍പ്പറേഷന്‍ അദാലത്ത് നടക്കുന്ന തിയ്യതിയും സമയവും
1 കൊച്ചി 15 ജൂലൈ 2019, 10 മണിയ്ക്ക്
2 തിരുവനന്തപുരം 17 ജൂലൈ 2019, 11 മണിയ്ക്ക്
3 കൊല്ലം 19 ജൂലൈ 2019, 10 മണിയ്ക്ക്
4 തൃശ്ശൂര്‍ 22 ജൂലൈ 2019, 10 മണിയ്ക്ക്
5 കോഴിക്കോട് 29 ജൂലൈ 2019, 10 മണിയ്ക്ക്
6 കണ്ണൂര്‍ 02 ഓഗസ്റ്റ്‌ 2019, 10 മണിയ്ക്ക്