news

Internship Opportunity in Haritha Kerala Mission

Posted on Friday, March 1, 2019

ഹരിതകേരളംമിഷനില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം:മാര്‍ച്ച് 5 മുതല്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം:വിശദവിവരങ്ങള്‍ക്ക്      www.haritham.kerala.gov.in    എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എന്‍വയോണ്‍മെന്‍റ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളിലെ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2019 മാര്‍ച്ച് 5 മുതല്‍  18-ാം തീയതി വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

 

Licence fee of Trade and Industrial Institutions -Date of payment without penalty extended up to 20.03.2019

Posted on Wednesday, February 27, 2019

സ.ഉ(ആര്‍.ടി) 446/2019/തസ്വഭവ Dated 27/02/2019

സംസ്ഥാനത്തെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി 20.03.2019 വരെ ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച ഉത്തരവ്

Annual Plan Modification -Facility in sulekha software from 25.02.2018 to 28.02.2018

Posted on Saturday, February 23, 2019

വിഷയം :- ജനകീയാസൂത്രണം - 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അറിയിപ്പ് 
സൂചന :- 04.12.2018-ലെ  10/18/SRG/GL നമ്പരായുള്ള കുറിപ്പ്

തദ്ദേശ സ്ഥാപനങ്ങൾക്ക്  വാർഷികപദ്ധതിയിൽ അത്യാവശ്യം വേണ്ട  ഭേദഗതികൾ വരുത്തുന്നതിന്  25.02.2019 മുതൽ 28.02.2019 വരെ  സുലേഖ സോഫ്റ്റ് വെയറിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്.   srg-note-23.02.2019

Best Panchayats (2017-18)

Posted on Monday, February 18, 2019

മികച്ച ഗ്രാമപഞ്ചായത്ത് (സംസ്ഥാനതലം ) –പാപ്പിനിശ്ശേരി (കണ്ണൂര്‍)

മികച്ച ബ്ലോക്ക്‌ പഞ്ചായത്ത് (സംസ്ഥാനതലം )നെടുമങ്ങാട് പഞ്ചായത്ത്‌ (തിരുവനന്തപുരം)

മികച്ച ജില്ലാ പഞ്ചായത്ത്‌ - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌

================================================================================

2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് 

സ.ഉ(ആര്‍.ടി) 329/2019/തസ്വഭവ Dated 15/02/2019

 

Content highlight

ASCEND KERALA 2019 - Empowering Enterprises at Kochi Bolgatty-Invitation of LSGD Minister & Program Notice

Posted on Friday, February 8, 2019

ASCEND-2019 ഫെബ്രുവരി 11ന് കൊച്ചി ബോള്‍ഗാട്ടിയില്‍ വച്ച് നടത്തുന്നു

           ASCEND KERALA 2019-Invitation

           ASCEND KERALA 2019-ProgramNotice

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അസെൻഡ്‌ 2019 ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ രാവിലെ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു.സർക്കാരിന്റെ വ്യവസായ സൗഹൃദ നയം അടിസ്ഥാനമാക്കിയുള്ള ഉന്നത തല ബിസിനസ് സമ്മേളനമാണ് അസെൻഡ്‌ 2019 . കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെസ്വിഫ്ട് ) ഇന്റലിജൻസ് ബിൽഡിംഗ് പ്ലാൻ മാനേജ് മെന്റ് സിസ്റ്റം (ഐ ബി പി എം എസ് )എന്നിവയുടെ അവതരണവും വേദിയിൽ നടക്കും

Online System to get D&O Licence Certificates -Thiruvananthapuram Corporation

Posted on Friday, February 8, 2019

വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും :തിരുവനന്തപുരം നഗരസഭയിലെ ഡി & ഒ ലൈസന്‍സിംഗ് സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയായിട്ടുണ്ടന്നും ഇനി ലൈസന്‍സിനായുള്ള അപേക്ഷകളും ലൈസന്‍സ് ഫീസും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും മേയര്‍ അറിയിച്ചു. ഇതിനുള്ള സൗകര്യം നഗരത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചു കഴിഞ്ഞാല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭ്യമാകും. നഗരസഭയില്‍ നിന്ന് വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയ്ക്ക് ഇതോടെ പരിഹാരമായി. വിവിധ സര്‍ക്കാര്‍ /ബാങ്ക് ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ആധികാരിക രേഖയായി പരിഗണിക്കാന്‍ പാടുള്ളൂ. ലൈസന്‍സ് ഫീസടച്ച രസീത് യാതൊരു കാരണവശാലും ലൈസന്‍സിന് പകരമായി പരിഗണിക്കാന്‍ പാടില്ല. നഗരത്തിലെ എല്ലാ ഡി & ഒ ലൈസന്‍സികളും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഔദ്യാഗിക രേഖയായി ഇതു പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു