news

Water Kiosks in SC/ST/ Fishermen Colonies

Posted on Friday, April 5, 2019

സ.ഉ(ആര്‍.ടി) 800/2019/തസ്വഭവ Dated 04/04/2019

എസ് സി/എസ് ടി/മത്സ്യ തൊഴിലാളി കോളനികളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് പ്ലാന്‍ /തനതു ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി 

LSGIs Plan Expenditure (including Pending Bill) reached 92.99%

Posted on Monday, April 1, 2019

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ചെലവ് (പെന്‍ഡിങ്ങ് ബില്‍ ഉള്‍പ്പെടെ)  92.99 % ൽ എത്തി റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നു.

Own fund from Panchayats to Queue list Projects - Order

Posted on Monday, April 1, 2019

ക്യൂലിസ്റ്റില്‍ കിടക്കുന്ന നിര്‍വ്വഹണം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് തനത് ഫണ്ടുള്ള പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി

സ.ഉ(ആര്‍.ടി) 774/2019/തസ്വഭവ Dated 30/03/2019

LSGD Cell for Monitoring Drinking Water Distribution -Guidelines and Order

Posted on Saturday, March 30, 2019

സ.ഉ(ആര്‍.ടി) 762/2019/തസ്വഭവ Dated 30/03/2019

കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചും തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു സെല്‍ രൂപീകരിച്ചും ഉത്തരവ് 

5 Lakhs Building permits issued through Sanketham Software

Posted on Friday, March 29, 2019

തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കെട്ടിട നിർമ്മാണ അനുമതിയ്ക്ക് വേണ്ടി തയ്യാറാക്കിയ "സങ്കേതം" സോഫ്റ്റ് വെയർ 2013 ഒക്ടോബര്‍ 04 സർക്കാർ ഉത്തരവ് അനുസരിച്ച് വികസിപ്പിച്ച് വിന്യസിക്കുകയുണ്ടായി. കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും (KMBR), കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളും (KPBR) അനുസരിച്ചാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നത്. 2014 ഏപ്രില്‍ മാസത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ വിന്യസിച്ച ഈ കേന്ദ്രീകൃത വെബ് അധിഷ്ഠിത സേഫ്റ്റ് വെയർ പടിപടിയായി മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുകയുണ്ടായി. സങ്കേതം സോഫ്റ്റ് വെയറിലൂടെ കെട്ടിട നിർമ്മാണ അനുമതിയ്ക്ക് അപേക്ഷിക്കുവാനും, ഓണ്‍ലൈന്‍ ആയി തന്നെ ഇ-പേമെന്റ് വഴി ഫീസ്‌ ഒടുക്കുവാനും കെട്ടിട നിര്‍മ്മാണ ചട്ടം അനുസരിച്ചുള്ള എല്ലാ പ്രക്രിയകളിലൂടെയും കടന്നു ഡിജിറ്റൽ മുദ്ര (Digital Signature) യോടു കൂടിയുള്ള കെട്ടിട നിർമാണ അനുമതി ഓണ്‍ലൈന്‍ ആയി തന്നെ കൊടുക്കുവാന്‍ സാധിക്കുന്നു. സങ്കേതത്തിന്‍റെ വരവോടു കൂടി കെട്ടിട നിർമ്മാണ അനുമതിക്ക് സുതാര്യതയും വേഗതയും കൈവന്നു. 

2014 ല്‍ തുടങ്ങി അഞ്ചാം വയസ്സിനോടടുക്കുന്ന സങ്കേതം 22 മാർച്ച് 2019 ഓടു കൂടി 1032 (99.8%) തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നായി 5 ലക്ഷം കെട്ടിട നിർമ്മാണ അനുമതികൾ നൽകിയ നേട്ടം കൈവരിച്ചിരിക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിലെയും, നഗര ഗ്രാമാസൂത്രണ വകുപ്പിലെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും വിദഗ്ദരുടെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. 

www.buildingpermit.lsgkerala.gov.in

Sanketham Software

Building Permit issual trendBuilding Permit issual trend

Building permit issual

Circular regarding Centralised Procurement of Computer,LapTop ,IT equipments, etc...

Posted on Tuesday, March 26, 2019

സര്‍ക്കുലര്‍ ഐറ്റിസെല്‍-1/26/2019/വി.സ.വ Dated 18/03/2019

ഇലക്ട്രോണിക്സും വിവര സാങ്കേതികവും വിദ്യ വകുപ്പ്-സെന്‍ട്രലൈസ്ട് പ്രോക്യുര്‍മെന്റ്-സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പ്യൂട്ടറുകള്‍,ലാപ്‌ ടോപ്പുകള്‍ ,പ്രിന്ററുകള്‍ മുതലായ ഐ റ്റി സാമഗ്രികള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 

Haritha Keralam-Wastemanagement -Vaibilitty Gap fund for six months

Posted on Tuesday, March 26, 2019

സ.ഉ(ആര്‍.ടി) 703/2019/തസ്വഭവ Dated 25/03/2019

ഹരിത കേരളം-മാലിന്യ സംസ്കരണം- ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനത്തിന് ആറുമാസത്തേക്ക് കൂടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി 

Loksabha Election2019-Green Protocol -Questions and Answers-Hand Book

Posted on Monday, March 25, 2019

ലോക് സഭാ തിരഞ്ഞെടുപ്പ് 2019–ഹരിത തിരഞ്ഞെടുപ്പ് -പ്ലാസ്റ്റിക്ക് വിമുക്ത തിരഞ്ഞെടുപ്പ് –ഹരിത ചട്ടപാലനം –സംശയങ്ങളും മറുപടികളും

Harithakeralam- Jalasabha-"Jalamanu Jeevan " campaign with the help of Kudumbashree

Posted on Sunday, March 24, 2019

വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജലമാണ് ജീവന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാര്‍ച്ച് 22 ജലദിനത്തിനാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പരിപാടിയിൽ 2.75 ലക്ഷം അയൽക്കൂട്ടങ്ങളിൽ ജലമാണ് ജീവന്‍ അയൽക്കൂട്ട ജലസഭ സംഘടിപ്പിക്കും. കാമ്പയിന്‍റെ ഭാഗമായി ഓരോ വീട്ടിലും കുടിവെള്ളത്തിന്‍റെയും മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്‍റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തുന്നുണ്ട്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളിൽ മറ്റ് വീടുകളി നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തിൽ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കി വരുന്നു. കാമ്പയിന്‍റെ ഭാഗമായി ഹരിതകേരളം മിഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ്. ഇതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പ്രചരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.