Haritha Kerala Mission Facebook Live Series Part 3 - 11.08.2020

Posted on Tuesday, August 11, 2020

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയുടെ മൂന്നാംഭാഗം 11.08.2020 ന്  . ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിതകര്‍മ്മസേനകളിലെ അംഗങ്ങളെയും അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ, മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ, ശുചിത്വ  മിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലൈവില്‍ പങ്കെടുക്കും.

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, സേന നല്‍കുന്ന സേവനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, വിജയിച്ച മാതൃകകള്‍ മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും, ജനങ്ങള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവതരണവും പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ തത്സമയ മറുപടിയും ലൈവില്‍ ഉണ്ടാകും.  ഉച്ചയ്ക്ക് 3 മണി മുതല്‍ 4.30 വരെയാണ് പരിപാടി.11.08.2020 ചൊവ്വ ആന്തൂർ നഗരസഭ, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളാണ് സോദാഹരണം അവതരിപ്പിക്കുന്നത്.  ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/harithakeralamission സന്ദര്‍ശിച്ച് ലൈവ് പരിപാടി കാണാവുന്നതാണ്.