പീരുമേട് ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്കരണത്തിന് ഇനി തുമ്പൂര്‍മുഴി മോഡല്‍. പഞ്ചായത്തിലെ നാലു സ്ഥലങ്ങളില്‍ ഇത്തരം മോഡല്‍ നിര്‍മ്മിക്കുവാനായി 20 ലക്ഷം രുപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്.
പദ്ധതിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടന്നു വരുന്നു . വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഇത് സാധ്യമാകാത്ത വ്യാപാര, പൊതു സ്ഥാപനങ്ങളില്‍ നിന്നും തരം തിരിച്ച മാലിന്യങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി പഞ്ചായത്ത് ശേഖരിക്കും. . ആലപ്പുഴയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന തൂമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ പദ്ധതി അധികൃതര്‍ നേരില്‍കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
Content highlight
- 557 views