Release of Training Handbook for Newly Elected Representatives
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പരിശീലന കൈപുസ്തക പ്രകാശനം ബഹു : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ സി മൊയ്ദീന്‍ 07.01.2021 ന് നിര്‍വ്വഹിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പരിശീലന കൈപുസ്തക പ്രകാശനം ബഹു : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ സി മൊയ്ദീന്‍ 07.01.2021 ന് നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് ബഹു: മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാവിലെ 11.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രഖ്യാപനത്തെത്തുടര്‍ന്ന് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകള്‍ ശേഖരിച്ച പുനചംക്രമണത്തിനുതകുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയ വകയിലെ തുകയ്ക്കുള്ള ചെക്ക് കരാറനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാപന അധ്യക്ഷന്‍മാര്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറും. തുടര്‍ന്ന് വിവിധ ഓഫീസുകളില്‍ നടക്കുന്ന പരിപാടിയില്‍ ഹരിതചട്ടം പാലിച്ച ഓഫീസിനുള്ള സാക്ഷ്യപത്രം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷരോ, വാര്‍ഡുമെമ്പര്‍/കൗണ്‍സിലറോ ഹരിതകര്‍മ്മസേനാംഗവും ചേര്‍ന്ന് ഓഫീസ് മേധാവികള്‍ക്ക് സമര്‍പ്പിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനാ സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തി വരികയാണ്. ഹരിതചട്ടപാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലായാണ് ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസുകളായി ഉള്‍പ്പെടുത്തുന്നത്. ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളില്‍ ഇതുസംബന്ധിച്ച് ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായ എല്ലാത്തരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവ മാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് പ്രധാനമായും ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.
Chief Minister Shri. Pinarayi Vijayan addresses the Newly elected Representatives of Local Self Government Institutions. The event will take place online on January 6 at 11.30am. Hon'ble Minister for Local Self Government Department Shri. A.C. Moyteen, Hon'ble Finance and Coir Minister Dr. Thomas Isaac, Member of the Planning Board Dr. K N Harilal and other dignitaries will be present on the occasion.
Welcome Speech:
Smt. Sarada Muraleedharan
Additional Chief Secretary, Local Self Government Department
Chairman:
Shri. A C Moideen
Minister for Local Self Government Department
Inauguration:
Shri. Pinarayi Vijayan
Chief Minister of Kerala
Special Address:
Dr. Thomas Isaac
Minister of Finance
Vote of Thanks:
Shri Bishwanath Sinha
Principal Secretary, Local Self Government Department
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം07/01/2021 വ്യാഴം രാവിലെ 10.30 ന്
സര്‍ക്കുലര്‍ എ2-254/2020/പിഡി-എൽ എസ് ജി ഡി Dated 11/12/2020
പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് - ശുചിത്വ-മാലിന്യ-സംസ്കരണ ഉപദൌത്യം-ഗ്രാമപഞ്ചായത്ത് തലത്തിൽ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥരായി വില്ലേജ് എക്സറ്റൻഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്
The Kerala Solid Waste Management Project (KSWMP), a World Bank Aided Project under Local Self Government Department of Kerala invites applications from qualified and experienced Professionals to the following posts for the State Project Management Unit (SPMU) of KSWMP for immediate appointment on Contract basis for a period of one year.