Local Self Government Department മലയാളം | Home
 
Koipuram  Grama Panchayat, Pathanamthitta District
Change LB  

History

പ്രാക് ചരിത്രം
തിരുവിതാംകൂര്‍ ചരിത്രത്തില്‍ റവന്യു ഭരണത്തിന്‍റെ ഒരു സുപ്രധാന ഘടകമായിരുന്നു കോയിപ്രം പ്രദേശം. മഹോദയപുരം തലസ്ഥാനമാക്കി രണ്ടാംചേരസാമ്രാജ്യം ഭരിച്ചിരുന്ന പെരുമാക്കന്‍മാരുടെ പതനത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മയുടെ കാലത്തിനുമുമ്പ്, ഇന്ന് കോയിപ്രം പഞ്ചായത്ത് ഉള്‍പ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂര്‍ രാജവംശത്തിന്‍റെ കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഇടപ്രഭുക്കന്‍മാര്‍ ചെറിയ ചെറിയ പ്രദേശങ്ങളില്‍ അധികാരമുറപ്പിച്ച് സര്‍വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കൊച്ചി രാജ്യത്തെ ഇടപ്പള്ളി രാജാവിന് ഈ പ്രദേശത്തുനിന്ന് കരം പിരിക്കുന്നതിനുള്ള അവകാശം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു

സ്ഥലനമോല്‍പത്തി
കോവിലന്‍മാര്‍ എന്ന ഇടപ്രഭുക്കന്‍മാരുടെ നിയന്ത്രണത്തില്‍ വന്ന ഭൂപ്രദേശത്തിന് കോവില്‍പ്പുരം എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് കോയിപ്രം ആയതായും കരുതുന്നു

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
അഡ്വ. ഏ.സി. ജോര്‍ജ്, കെ.സി ചാക്കോ, റ്റി.വി. ജേക്കബ്, എ.കെ. രാമകൃഷ്ണപ്പണിക്കര്‍, പി.റ്റി വേലായുധന്‍ തുടങ്ങിയവര്‍ പഞ്ചായത്തിലെ സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു

വാണിജ്യ- ഗതാഗത പ്രാധാന്യം
ശബരിമല അയ്യപ്പസ്വാമിയുടെ പുണ്യദര്‍ശനത്തിനായി വര്‍ഷംതോറും എത്തുന്ന ജനലക്ഷങ്ങളില്‍ ഭൂരിഭാഗവും കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ പഞ്ചായത്തിന്‍റെ മധ്യത്തിലൂടെ കടന്നുപോകുന്നു

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India