Local Self Government Department മലയാളം | Home
 
Kuttoor  Grama Panchayat, Pathanamthitta District
Change LB  

History

പ്രാക് ചരിത്രം
തെക്കുംകൂര്‍ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഇവിടം. ഈ പ്രദേശത്തെ ഭൂമി അധികവും തെക്കുംകൂര്‍ രാജവംശത്തില്‍ നിന്നും ഇടപ്പളളി സ്വരൂപത്തിനും തുടര്‍ന്ന് വഞ്ഞിപ്പുഴചീഫിനും കിട്ടിയിട്ടുളളതാണ്. പൂര്‍വകാലത്ത് വളളംകളിയുടെയും വഞ്ചിപ്പാട്ടിന്‍റെയും ഈറ്റില്ലമായിരുന്നു കുറ്റൂര്‍ ഗ്രാമം. ഈ ഗ്രാമത്തിന്‍റെ വകയായിരുന്ന വെണ്‍പാല ചുണ്ടനാടാണ് ഇന്നു കാവാലം ചുണ്ടന്‍ എന്നു പേരുളള ചുണ്ടന്‍ വളളം.

സ്ഥലനമോല്‍പത്തി
ഈ പ്രദേശത്തിന്‍റെ കിഴക്കുഭാഗം ഉയര്‍ന്ന പ്രദേശമാണ്. അവിടെ കോട്ടയൂര്‍ കോട്ടൂര്‍ എന്ന കോട്ടയുണ്ടായിരുന്നു. അതാണ് പില്‍ക്കാലത്ത് കുറ്റൂര്‍ എന്നറിയപ്പെട്ടത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1895 ല്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ കുറ്റൂര്‍ ഗവ. സ്കൂള്‍ സ്ഥാപിതമായി.

വാണിജ്യ- ഗതാഗത പ്രാധാന്യം
പഞ്ചായത്തില്‍ക്കൂടെ എം.സി. റോഡ് കടന്നു പോകുന്നുണ്ട്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ആദ്യകാലത്ത് ഈ പ്രദേശം കുറ്റൂര്‍ വില്ലേജ് യൂണിയന്‍റെ ഭാഗമായിരുന്നു. ഇതിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് കണ്ടത്തില്‍ മേടയില്‍ കെ.ഇ.ഈപ്പനായിരുന്നു. 1952 ല്‍ പഞ്ചായത്ത് നിലവില്‍ വരികയും പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്‍റായി കെ. ഇ. മാമനെ തെരഞ്ഞെടുക്കുകയും ചെയ്തു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India