Local Self Government Department മലയാളം | Home
 
Anicadu  Grama Panchayat, Pathanamthitta District
Change LB  

History

പ്രാക് ചരിത്രം
തിരുവിതാംകൂര്‍ രാജാവിന്‍റെ അധീനതയിലായിരുന്ന ഈ പ്രദേശത്ത് രണ്ട് രാജവംശങ്ങളുടെ ഇടപ്പളളി സ്വരൂപം വകയും , തിരുവിതാംകൂര്‍ രാജവംശത്തിലും ആയിരുന്നു.

സ്ഥലനമോല്‍പത്തി
പണ്ടുകാലത്ത് ഇവിടെ ധാരാളം അയനി (ആഞ്ഞിലി) മരങ്ങളുണ്ടായിരുന്നിരിക്കാം.അയനിമരങ്ങളുടെ കാട് അയിനിക്കാട് ആയി. അയിനിക്കാട് ആനിക്കാട് എന്നും മാറി.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ആനിക്കാട് ഗ്രാമത്തിലെ വെങ്ങളത്തുക്കുന്ന് പി. ആര്‍ ഡി. എസ് ഇംഗ്ലീഷ് മീഡീയം ബോര്‍ഡിങ്ങ് സ്കൂള്‍ തിരുവിതാംകൂറിലെ ആദ്യ സകൂളാണ്. വിജയാ റീഡിങ്ങറൂം പീപ്പിള്‍സ് റീഡിംങ്ങറൂം എന്നിവ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കി. പ്രാഥമിക വിദ്യാഭ്യാസം 75 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചു. ആയതിനായി സ്കൂളുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

വാണിജ്യ- ഗതാഗത പ്രാധാന്യം
നെടുങ്കുന്നം കാവനാല്‍ കടവ് റോഡാണ് പഞ്ചായത്തിലെ ആദ്യത്തെ റോഡ്. കച്ചവടകേന്ദ്രമായ ചങ്ങനാശ്ശേരിയിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ല്‍ രൂപീകരിച്ച ആനിക്കാട് പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റ് കെ. വി ചാക്കോ ആയിരുന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India