Kerala Govt Logo
 
 
English | Home
 
 
ചെങ്കല്‍  ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
മാര്‍ത്താണ്ഡവവര്‍മയ്ക്ക് അഭയം കൊടുത്ത പെരിയവീടും തിരുവിതാംകൂര്‍ സൈന്യത്തലവനായിരുന്ന വി. എം പരമേശ്വരന്‍ പിളളയും ജനിച്ചത് ഈ പഞ്ചായത്തിലാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
കേരളത്തില്‍ ആദ്യമായി തേനീച്ച വ്യവസായം ആരംഭിച്ചത് ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ കോടങ്കര എന്ന സ്ഥലത്താണ്. ഈ പഞ്ചായത്തിന്‍റെ വടക്കുഭാഗത്തുകൂടി ദേശീയപാത കടന്നുപോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
കേരള സര്‍ക്കാര്‍ രൂപംകൊളളുന്നതിനു മുമ്പുതന്നെ തിരുവിതാംകൂര്‍ തിരുകൊച്ചി സംസ്ഥാനത്ത് 1953 ല്‍ പഞ്ചായത്ത് നിലവില്‍ വന്നു. അതിന്‍റെ ഭാഗമായി ചെങ്കല്‍ പഞ്ചായത്തും രൂപംകൊണ്ടു. ആദ്യത്തെ പ്രസിഡന്‍റ് ജോഷ്വാ ആയിരുന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India