Local Self Government Department മലയാളം | Home
 
Athiyannoor  Grama Panchayat, Thiruvananthapuram District
Change LB  

History

പ്രാക് ചരിത്രം
ജന്മിത്വവും ഭൂവുടമ സമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
14/1/1937-ല്‍ മഹാത്മഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരൂട്ടുകാലയില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ഈ പഞ്ചായത്തില്‍ നിരവധി ഗ്രന്ഥശാലകള്‍ ഉണ്ട്. നിരവധി ആര്‍ട്ടസ് & സ്പോര്‍ട്സ് ക്ലബ്ബുകളും. വെണ്‍പകല്‍ പ്രീപ്രൈമറി സ്കൂള്‍, അവണാകുഴി ഗവണ്‍മെന്‍റ് എല്‍.പി.എസ്. എന്നിവയാണ് ആദ്യത്തെ വിദ്യാലയങ്ങള്‍. കമുകിന്‍കോട് സെന്‍റ് മേരീസ് എച്ച്.എസ്.എസ്, ദേശബന്ധു ഗ്രന്ഥശാല സ്ഥാപിതം 1957, ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല സ്ഥാപിതം 1958, പ്രബോധിനി ഗ്രന്ഥശാല സ്ഥാപിതം 1955, വെണ്‍പകല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിതം 1954.

വാണിജ്യ- ഗതാഗത പ്രാധാന്യം
ബാലരാമപുരംഅവണാകുഴികാഞ്ഞിരംകുളം പൂവാര്‍ റോഡ് അവണാകുഴികൊടങ്ങാവിള റോഡ്. കൂട്ടപ്പനകൊടങ്ങാവിളഓലത്താന്നി റോഡ് എന്നിവ പ്രധാന റോഡുകളാണ്. കൈത്തറിയാണ് ഇവിടത്തെ പരമ്പരാഗത വ്യവസായം.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ലാണ് അതിയന്നൂര്‍ പഞ്ചായത്ത് രൂപംകൊണ്ടത്. കമ്മിറ്റിയുടെ ആദ്യപ്രസിഡന്‍റായി . പി. ചെല്ലയ്യനെയും വൈസ് പ്രസിഡന്‍റായി . എം. കുമാരപിള്ളയെയും തെരഞ്ഞെടുത്തു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India