Kerala Govt Logo
 
 
English | Home
 
 
ആര്യങ്കോട്  ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം.

സ്ഥലനമോല്‍പത്തി
പ്രചീന സംഘകാലത്തെ കുലശേഖര ഭരണത്തില്‍ ക്ഷേത്രഭരണമുഖ്യനായ ആര്യന്‍റെ സങ്കേതസ്ഥാനമായ ആര്യങ്കോട് തറവാട്ട് പേര് ചന്തയ്ക്കും പിന്നീട് പഞ്ചായത്തിനും ലഭിച്ചു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ഹിന്ദിക്ലാസുകള്‍, ഖാദി നിര്‍മാണം, മദ്യവര്‍ജനം എന്നിങ്ങനെ പല പരിപാടികളും സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ടുനടത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് മുട്ടിയറ ശ്രീമാന്‍ ചാള്‍സ് മാനേജരായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥശാല ചെമ്പൂര് ദാമോദരവിലാസം ഗ്രന്ഥശാലയാണ്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കാവശ്യമായ അമൂല്യമായ 600 ഓളം ഗ്രന്ഥങ്ങള്‍ പഞ്ചായത്ത് വക സാംസ്കാരികനിലയവും ഇവിടെ ഉണ്ട്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1971 ആഗസ്റ്റ് ഒന്നിന് പെരുങ്കടവിള ബി വില്ലേജുകളുള്‍പ്പെടുത്തക്കൊണ്ട് ആര്യങ്കോട് പഞ്ചായത്ത് രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്‍റായി ഡി.ആംബ്രോസിനെ തിരഞ്ഞെടുത്തു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India