Kerala Govt Logo
 
 
English | Home
 
 
പാങ്ങോട്  ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
കൊല്ലവര്‍ഷം 1110 വരെ കല്ലറപാങ്ങോട് പ്രദേശങ്ങള്‍ ജന്മിത്വ ഭരണത്തിന്‍ കീഴിലായിരുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
സ്വാതന്ത്ര്യ സമരത്തിലും സര്‍.സി.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തിലും ഈ പഞ്ചായത്തിലുള്ള ഒരുപാട് പേര്‍ പങ്കെടുക്കുകയുണ്ടായി. കല്ലറ ചന്തയിലെ അന്യായമായ നികുതി പിരിവിനും സര്‍.സി.പി.യുടെ ദുര്‍ഭരണത്തിനും എതിരെ കല്ലറപാങ്ങോട് വിപ്ലവം നടക്കുകയും അതില്‍ ഒരുപാടുപേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു; ചിലര്‍ രക്തസാക്ഷികളാവുകയും ചെയ്തു. പ്രക്ഷോഭത്തില്‍ പ്രധാനികളായിരുന്ന പട്ടാളം കൃഷ്ണനെയും, കൊച്ചപ്പിപിള്ളയേയും തൂക്കിലേറ്റുകയും ബാക്കിയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിച്ചവരില്‍ ശ്രീ. ജമാല്‍ ലബ്ബയും ഉള്‍പ്പെട്ടിരിക്കുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ദിവാന്‍. സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിന് എതിരായി കൊല്ലവര്‍ഷം 114ല്‍ നടന്ന കല്ലറ പാങ്ങോട് വിപ്ലവമാണ് തിരുവിതാംകൂറില്‍ നടന്ന സംഘടിത ബഹുജന പ്രക്ഷോഭങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടത്. പാങ്ങോട് പോസ്റ്റാഫീസിന് ഏകദേശം 100 വര്‍ഷം പഴക്കമുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ ഭരതന്നൂര്‍ എല്‍.പി. സ്കൂള്‍ 1896 കാലഘട്ടത്തില്‍ സ്ഥാപിച്ചു

വാണിജ്യ- ഗതാഗത പ്രാധാന്യം
ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ടേ ശ്രമങ്ങള്‍ നടന്നിരുന്നു എന്നതിന്‍റെ തെളിവാണ് പാലോട്കാരേറ്റ് റോഡ് . ഈ റോഡിലുള്ള മൈലമൂട് പാലം 1939 ല്‍ പണികഴിപ്പിച്ചതാണ്

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
പാങ്ങോട് പഞ്ചായത്ത് പ്രദേശം വാമനപുരം പഞ്ചായത്തിന്‍റെയും കല്ലറ പഞ്ചായത്തിന്‍റെയും ഭാഗമായിരുന്നു. 1977 ല്‍ ഗവ. ഉത്തരവ് നം. 283/77/എല്‍.എ. തീയതി, 30/09/77 പ്രകാരം പാങ്ങോട് പഞ്ചായത്ത് രൂപംകൊണ്ടു. പി.എ. റഹീമായിരുന്നു ആദ്യ പ്രസിഡന്‍റ്.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India