Local Self Government Department മലയാളം | Home
 
Thiruvananthapuram  Corporation, Thiruvananthapuram District
Change LB  

History

പ്രാക് ചരിത്രം
വേണാടിനെ വിസ്തൃതമായ തിരുവിതാംകൂറാക്കി മാറ്റിയ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ആണ് തിരുവനന്തപുരം നഗരത്തിന്‍റെ ഉയര്‍ച്ചക്ക് തുടക്കമിട്ടത്. തിരുവിതാംകൂറിന്‍റെ ആവിര്‍ഭാവഘട്ടത്തില്‍ തലസ്ഥാനം പത്മനാഭപുരമായിരുന്നു. കാര്‍ത്തിക തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ്, സ്വാതി തിരുനാള്‍ മഹാരാജവിന്‍റെ മാതാവ് എന്നിവര്‍ ഈ നഗരത്തിന്‍റെ വികസനത്തിന് പ്രത്യേകം താല്‍പ്പര്യം കാട്ടിയിരുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ഉത്രം തിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ബ്രട്ടീഷുകാര്‍ക്കെതിരെ മഹത്തായ കലാപം നടന്നു.

വാണിജ്യ- ഗതാഗത പ്രാധാന്യം
ടൈറ്റാനിയം, റബ്ബര്‍ വര്‍ക്സ്, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് തുടങ്ങി നിരവധി പൊതു മേഖലാ സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. നഗരത്തിലെ റോഡുഗതാഗതവുമായി ബന്ധപ്പെട്ട ദേശീയ പാതകളാണ് നാഷണല്‍ ഹൈവേയും(എന്‍.എച്ച് 47).എം.സി റോഡും. ഈ രണ്ടു റോഡും സംസ്ഥാനത്തിന് അകത്തും പുറത്തുമായുള്ള മുഖ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. 1917 ല്‍ തിരുവനന്തപുരത്ത് നിന്നും റെയില്‍ ഗതാഗതം ആരംഭിച്ചു 1935 ഒക്ടോബര്‍ 27 ന് ബോംബെ തിരുവനന്തപുരം എയര്‍മെയില്‍ സര്‍വ്വീസ് ആരംഭിച്ചു. 1956 ല്‍ വലിയ തുറകടല്‍ പാലം നിര്‍മ്മിതമായി.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1949 നു മുമ്പ് തിരുവിതാംകൂറിന്‍റേയും തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തിന്‍റേയും ഭരണസാരഥ്യം വഹിച്ചിരുന്നത് 1921 വരെ സിറ്റി ഇംപ്രൂവ്മെന്‍റ് കമ്മറ്റി എന്ന ഒരു സമിതിയായിരുന്നു. 1921 മുനിസിപ്പാലിറ്റി ആക്ട് പ്രകാരം തിരുവനന്തപുരം മുനിസിപ്പാലിറ്റി രൂപം കൊണ്ടു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍, ഒന്നാമത്തെ മേയറായി ശ്രീ. സി.ഒ. മാധവനെ ഗവണ്‍മെന്‍റ് നിയമിച്ചു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India