Govt of Kerala
Local Self Government Department

Home

15.02.2017 ലെ സംസ്ഥാനതല കോര്‍ഡി നേഷന്‍ സമിതിയുടെ പ്രധാന തീരുമാനങ്ങള്‍

Posted on 16/02/2017

         വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നതിന്റെ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും എന്ന് ക്യാബിനറ്റ് തീരുമാനിക്കുകയുണ്ടായി . അഭൂത പൂര്‍വമായ വരള്‍ച്ചയെ തുടര്‍ന്ന് ജല ലഭ്യത കുറയുകയും ജല സ്രോതസ്സുകള്‍ വറ്റുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടോ പ്ലാന്‍ ഫണ്ടിലെ സേവന ,പശ്ചാത്തല വികസന മേഖലകളിലുള്ള ഫണ്ടോ ഉപയോഗിച്ചു താഴെ പറയുന്ന പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനുള്ള അനുമതി ഇന്ന് ചേര്‍ന്ന കോര്‍ഡിനേഷന്‍ സമിതി നല്‍കി

  1. പൊതുജല സ്രോതസ്സുകള്‍ പുതുതായി സൃഷ്ടിക്കുന്നതിന്(കുഴല്‍ ക്കിണര്‍,കുളം,കിണര്‍,തടയണ)
  2. നിലവിലുള്ള ശുദ്ധ ജല സ്രോതസ്സുകളുടെ അറ്റകുറ്റപ്പണിക്ക്
  3. ഗുണഭോക്തൃ  സമിതികള്‍ നടത്തുന്ന കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന്
  4. പുതിയ ജല കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന്
  5. വിതരണം നടത്തുന്ന കുടി വെള്ളത്തിന്റെ ഗുണ നിലവാര പരിശോധനക്കും ശുദ്ധീകരണത്തിനും  

കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മറ്റു തീരുമാനങ്ങള്‍

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ട്രാക്ടര്‍മാര്‍ ബിറ്റുമിന്‍ വാങ്ങി നല്‍കുവാന്‍ ആവശ്യപ്പെടുന്ന പക്ഷം ബിറ്റുമിന്‍ വാങ്ങി നല്‍കേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയ്ക്കാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോ പ്രോജക്റ്റില്‍ നിന്നും ബിറ്റുമിന്‍ വാങ്ങുന്നതിനുള്ള തുക ഡി.ഡി എടുത്ത് സെക്രട്ടറിയ്ക്ക് നല്‍കേണ്ടതാണ്. പിന്നീട് കോണ്‍ട്രാക്ടര്‍ക്ക് നല്‍കുന്ന ബില്ലില്‍ നിന്നും ബിറ്റുമിന്റെ വില കുറവു ചെയ്തുമാത്രം നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പേയ്മെന്റ് നല്‍കേണ്ടതാണ്.
  • അംഗന്‍വാടി വര്‍ക്കേഴ്സിനുള്ള വര്‍ദ്ധിപ്പിച്ച ഓണറേറിയത്തിന്റെ വിഹിതം നല്‍കിയിട്ടില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയുടെ ഭാഗമായോ തനതു ഫണ്ടില്‍പ്പെടുത്തിയോ കുടിശ്ശിക തുക ഈ വര്‍ഷം തന്നെ നല്‍കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചു.

Attachments
 
Recent News
News
പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളാകുന്നു
നഗരാസൂത്രണ കാര്യാലയത്തില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍ എട്ടിന്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 22 നവംബര്‍ 2017
കാസറഗോഡ് ജില്ല - ഇ-ഗവേണന്‍സ്
ഗ്രാമ ,ബ്ലോക്ക്‌ ,ജില്ലാ പഞ്ചായത്തുകള്‍ 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
പഞ്ചായത്ത്‌ വകുപ്പ് - സീനിയോരിറ്റി/ ഗ്രഡേഷന്‍ പട്ടികകള്‍ അന്തിമമാക്കിയുള്ള ഉത്തരവുകള്‍
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
ലൈഫ് മിഷൻ സംഭവങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നത് സംബന്ധിച്ച് സെക്രട്ടറിമാർക്കുള്ള അറിയിപ്പ്
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala