Govt of Kerala
Local Self Government Department

Home

11 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 21ന് ഉപതിരഞ്ഞെടുപ്പ്

Posted on 08/02/2017

പതിനൊന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ആറ് ജില്ലകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റച്ചട്ടം ജനുവരി 23ന് നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 3. പത്രികകളുടെ സൂക്ഷ്മ പരിശോധന നാലിനും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ആറുമാണ്. വോട്ടെടുപ്പ് ഫെബ്രുവരി 21ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 22ന് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.

  1. തിരുവനന്തപുരം - പനവൂര്‍ ഗ്രാമപഞ്ചായത്ത് - 06 മിന്നിലം,
  2. കൊല്ലം - ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-10 നെടുമ്പാറ
  3. കോട്ടയം - മൂന്നിലവ് ഗ്രാമപഞ്ചായത്ത്-08 മൂന്നിലവ്,
  4. കോട്ടയം - വിജയപുരം ഗ്രാമപഞ്ചായത്ത്-04 പെരിങ്ങള്ളൂര്‍,
  5. എറണാകുളം - പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-01 നെയ്ത്തുശാലപ്പടി,
  6. തൃശ്ശൂര്‍- തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-23 മിഷന്‍ ക്വാര്‍ട്ടേഴ്‌സ്,
  7. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-15 വാടാനപ്പള്ളി വെസ്റ്റ്,
  8. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-14 തെക്കേക്കര,
  9. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്-09 പിണ്ടാണി,
  10. മലപ്പുറം- അരീക്കോട് ഗ്രാമപഞ്ചായത്ത്-05 താഴത്തങ്ങാടി,
  11. വയനാട്-പനമരം ബ്ലോക്ക്പഞ്ചായത്ത്-02 പാക്കം.

പി.എന്‍.എക്‌സ്.403/17

 
Recent News
News
പദ്ധതി പുരോഗതി 26 ജൂലൈ 2017
കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍
കര്‍ഷകശ്രീ പുരസ്കാരം -അറിയിപ്പ്
പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം
KREWS Job Notification
ഹരിത കേരളം- ശുചിത്വപരിപാലനം- കര്‍മ്മപദ്ധതി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം 2.8.2017 ന്
Performance Audit Meeting -03.08.2017
Reports of Institutions and Departments-2017
അക്കൌണ്ടിംഗ് പരിശീലനം -24.07.2017 മുതല്‍ 24.08.2017 വരെ
പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala