Govt of Kerala
Local Self Government Department

Home

ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം-For the People

Posted on 01/02/2017

               updated as on 07.03.2017

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പോതുജനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം "For the People" എന്ന പേരില്‍ ആരംഭിക്കുന്നു. തദ്ദേശ സ്വയം ഭരണ സംവിധാന ശ്രേണിയിലെ സേവനങ്ങള്‍ നല്കുന്നതിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും, കാര്യക്ഷമവും, അഴിമതി രഹിതവുമാക്കുകയെന്നതുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്‌ഷ്യം. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് "ഫോര്‍ ദി പീപ്പിള്‍" വഴി പരിഹാരം തേടാവുന്നതും, പരാതി പരിഹാര നടപടിക്രമങ്ങള്‍ അപേക്ഷകന് ഓണ്‍ലൈനില്‍ പരിശോധിക്കാവുന്നതും, പ്രസ്തുത നടപടിക്രമങ്ങളുടെ പുരോഗതി വകുപ്പ് മന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള മേല്‍ ഓഫീസുകളിലൂടെ നിരീക്ഷിക്കാവുന്നതുമാണ്. ഇതോടൊപ്പം സാധാരണ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്ത്‌, ഗ്രാമവികസന, നഗരകാര്യ, നഗരാസൂത്രണ വകുപ്പുകള്‍ തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയെയാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ഫെബ്രുവരി 2 ന് രാവില്‍ 10 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നിര്‍വ്വഹിക്കുന്നതാണ്.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പൊതുജനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം "For the People" എന്ന പേരില്‍ ആരംഭിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ സംവിധാന ശ്രേണിയിലെ സേവനങ്ങള്‍ നല്കുന്നതിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും, കാര്യക്ഷമവും, അഴിമതി രഹിതവുമാക്കുകയെന്നതുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്‌ഷ്യം. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് "ഫോര്‍ ദി പീപ്പിള്‍" വഴി പരിഹാരം തേടാവുന്നതും, പരാതി പരിഹാര നടപടിക്രമങ്ങള്‍ അപേക്ഷകന് ഓണ്‍ലൈനില്‍ പരിശോധിക്കാവുന്നതും, പ്രസ്തുത നടപടിക്രമങ്ങളുടെ പുരോഗതി വകുപ്പ് മന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള മേല്‍ ഓഫീസുകളിലൂടെ നിരീക്ഷിക്കുന്നതുമാണ്. ഇതോടൊപ്പം സാധാരണ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്ത്‌, ഗ്രാമവികസന, നഗരകാര്യ, നഗരാസൂത്രണ വകുപ്പുകള്‍ തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയെയാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

G.O.(Rt) 299/2017/LSGD Dated 02/02/2017 Approved guidelines for the Public Grievance redressal mechanism for LSGD – For the People

 

Website >>    For The People 

  

 

 

Attachments
 
Recent News
News
പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ / വാര്‍ഡുസഭ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ
മാലിന്യ മുക്ത കേരളം –മഴക്കാല പൂര്‍വ്വ ശുചിത്വ ക്യാമ്പയിന്‍ 2017 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഇടമലക്കുടി ഹ്രസ്വ – ദീര്‍ഘകാല പ്രശ്ന പരിഹാര മാര്‍ഗ്ഗങ്ങളും വികസന പദ്ധതികളും
Manual on Finance Management- Budget for Grama Panchayats in Kerala
Congratulations to Valakam GP for achieving 100 % expenditure
Plan Progress Live Dash Board
Budget for 2017-2018
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന മേഖലാ സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള സഹായി
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - LIFE Mission
ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം-For the People
പതിമൂന്നാം പഞ്ചവത്സര പദ്ധതി - നവകേരളത്തിന് ജനകീയാസൂത്രണം
Virtual Classroom Facility
നവ കേരള മിഷന്‍
പദ്ധതി പുരോഗതി (Plan Progress)
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala