Govt of Kerala
Local Self Government Department

Home

For The People -തദ്ദേശ സ്വയംഭരണ വകുപ്പ് പരാതിപരിഹാര സെല്‍

Posted on 20/12/2016

തദ്ദേശസ്വയംഭരണ  വകുപ്പിന്‍റെ സേവനങ്ങള്‍‍ സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക്‌  പരാതി സമര്‍പ്പിക്കാവുന്ന വെബ്  സൈറ്റ് For The People പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചു . 2016 ഡിസംബര്‍ 20 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായിട്ടുള്ള  ഈ സൌകര്യം ഡിസംബര്‍ 27 മുതല്‍ സംസ്ഥാന വ്യാപകമായി ലഭ്യമാകുന്നതാണ്.

ഇന്റര്‍നെറ്റ് സൌകര്യമുള്ള ഏത് കംമ്പ്യൂട്ടര്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍‍ വഴിയും പൊതുജനങ്ങള്‍ക്ക്  www.pglsgd.kerala.gov.in എന്ന വിലാസത്തില്‍ ഈ സൈറ്റില്‍ പരാതികള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ നമ്പര്‍, മൊബൈല്‍‍ നമ്പര്‍‍ എന്നിവ ഉപയോഗിച്ച്  നേരത്തെ നല്‍കിയ അപേക്ഷയുടെ നില പരിശോധിക്കുന്നതോടൊപ്പം  പൊതുജനങ്ങള്‍‍ക്ക്  തങ്ങളുടെ അഭിപ്രായവും  ഈ സൈറ്റില്‍‍ രേഖപ്പെടുത്താവുന്നതാണ്.

തദ്ദേശ  സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള  "ഫോര്‍ ദ പീപ്പിള്‍" പരാതിപരിഹാര സെല്ലില്‍‍ വകുപ്പിലെ അഴിമതി ആരോപണങ്ങള്‍‍  സംബന്ധിച്ച ഓഡിയോ  വീഡിയോ ക്ലിപ്പിങ്ങുകള്‍ അപ് ലോഡ് ചെയ്യാനുള്ള സൗകര്യവും  ഉണ്ടായിരിക്കും  വെബ് സൈറ്റിന്റെ  ഔപചാരിക ഉത്ഘാടനം 2017 ജനുവരി 11 ബുധനാഴ്ച  രാവിലെ  ബഹു. മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്‍ നിര്‍വഹിക്കുന്നതാണ്.

For The People 

 
Recent News
News
2017-18 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കേണ്ട അവസാന തീയതി 31.05.2017
Plan formulation status 24 May 2017, 11am
ഗ്രാമപഞ്ചായത്തുകളുടെ പതിമൂന്നാം പഞ്ചവത്സരപദ്ധതി രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ 20.05.2017 വരെ
ലൈഫ് പാര്‍പ്പിട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം
Sulekha plan formulation status as on 22 May 2017
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പ്രാദേശിക സര്‍ക്കാര്‍ ഉപ തെരഞ്ഞെടുപ്പ്- സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അദാലത്ത് നടത്തുന്നതിനുള്ള കാലാവധി 10.05.2017 മുതല്‍ 31.05.2017 വരെ
2017-18 വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തീകരിക്കുന്ന തീയതികള്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്-നടപടിക്രമങ്ങള്‍
2016-17 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക്‌ 31.05.2017 ന് മുമ്പായി തന്നെ ഭരണാനുമതി ലഭ്യമാക്കേണ്ടതാണ്.
ജില്ലാ ആസൂത്രണ സമിതി യോഗങ്ങള്‍
കോ-ഓര്‍ഡിനേഷന്‍ സമിതി മീറ്റിംഗ് ഷെഡ്യൂള്‍
പതിമൂന്നാം പഞ്ചവത്സരപദ്ധതി
വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍- സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala