Govt of Kerala
Local Self Government Department

Home

For The People -തദ്ദേശ സ്വയംഭരണ വകുപ്പ് പരാതിപരിഹാര സെല്‍

Posted on 20/12/2016

തദ്ദേശസ്വയംഭരണ  വകുപ്പിന്‍റെ സേവനങ്ങള്‍‍ സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക്‌  പരാതി സമര്‍പ്പിക്കാവുന്ന വെബ്  സൈറ്റ് For The People പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചു . 2016 ഡിസംബര്‍ 20 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായിട്ടുള്ള  ഈ സൌകര്യം ഡിസംബര്‍ 27 മുതല്‍ സംസ്ഥാന വ്യാപകമായി ലഭ്യമാകുന്നതാണ്.

ഇന്റര്‍നെറ്റ് സൌകര്യമുള്ള ഏത് കംമ്പ്യൂട്ടര്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍‍ വഴിയും പൊതുജനങ്ങള്‍ക്ക്  www.pglsgd.kerala.gov.in എന്ന വിലാസത്തില്‍ ഈ സൈറ്റില്‍ പരാതികള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ നമ്പര്‍, മൊബൈല്‍‍ നമ്പര്‍‍ എന്നിവ ഉപയോഗിച്ച്  നേരത്തെ നല്‍കിയ അപേക്ഷയുടെ നില പരിശോധിക്കുന്നതോടൊപ്പം  പൊതുജനങ്ങള്‍‍ക്ക്  തങ്ങളുടെ അഭിപ്രായവും  ഈ സൈറ്റില്‍‍ രേഖപ്പെടുത്താവുന്നതാണ്.

തദ്ദേശ  സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള  "ഫോര്‍ ദ പീപ്പിള്‍" പരാതിപരിഹാര സെല്ലില്‍‍ വകുപ്പിലെ അഴിമതി ആരോപണങ്ങള്‍‍  സംബന്ധിച്ച ഓഡിയോ  വീഡിയോ ക്ലിപ്പിങ്ങുകള്‍ അപ് ലോഡ് ചെയ്യാനുള്ള സൗകര്യവും  ഉണ്ടായിരിക്കും  വെബ് സൈറ്റിന്റെ  ഔപചാരിക ഉത്ഘാടനം 2017 ജനുവരി 11 ബുധനാഴ്ച  രാവിലെ  ബഹു. മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്‍ നിര്‍വഹിക്കുന്നതാണ്.

For The People 

Developed and maintained by Information Kerala Mission for Local Self Government Department, Kerala