Govt of Kerala
Local Self Government Department

Home

വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച കുറിപ്പ്

Posted on 10/08/2016

വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച കുറിപ്പ്

2016-17 വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണസമിതിയ്ക്ക് സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം സുലേഖ സോഫ്റ്റ്‍വെയറില്‍ ലഭ്യമാക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ താഴെ പറയും പ്രകാരമാണ്.

  1. 2016-17 വര്‍ഷത്തില്‍ തുടരേണ്ടതായ ഭേദഗതി ഇല്ലാത്ത സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ 2015-16 വര്‍ഷത്തില്‍ ലോഗിന്‍ ചെയ്തശേഷം 2016-17 ലേയ്ക്ക് ട്രാന്‍സ്ഫര്‍ നടത്തി ഭരണസമിതി തീരുമാനം രേഖപ്പെടുത്തി സേവ് ചെയ്ത് സാംഖ്യയിലേയ്ക്ക് സിങ്ക്രോണൈസ് ചെയ്ത ശേഷം സാംഖ്യ സോഫ്റ്റ്‌വെയര്‍ വഴി ചെലവുകള്‍ നടത്താവുന്നതാണ്. (GO (Rt) No.6298/2016/Fin dt 26/07/2016 പ്രകാരം സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ ഹോണര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ട്രഷറികള്‍ക്ക് നല്‍കിയിട്ടുണ്ട്. മാറ്റങ്ങള്‍ ആവശ്യമില്ല എന്ന് രേഖപ്പെടുത്തി അംഗീകാരം നേടിയിട്ടുള്ള സ്പില്‍ഓവര്‍ പ്രൊജക്ടുകളുടെ വിഹിതം വാലിഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
  2. 2016-17 വര്‍ഷത്തെ പുതിയ പ്രൊജക്ടുകള്‍ അനുബന്ധം 2 പ്രകാരം തയ്യാറാക്കാവുന്നതാണ്. 
    22/06/2016 ലെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 3.4 ാം നമ്പര്‍ തീരുമാനപ്രകാരം 5% വയോജന സൌഹൃദ പദ്ധതികള്‍ക്കും 5% തുക വികലാംഗര്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കും മാറ്റിവച്ചിട്ടുണ്ട്. 
    13/07/2016 ലെ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ (1)ാം നമ്പര്‍ തീരുമാന പ്രകാരം നിര്‍ബന്ധിത വകയിരുത്തല്‍ കഴിച്ചുള്ള തുകയുടെ 20% (കോര്‍പ്പറേഷനുകളില്‍ 10%) ഉത്പാദന മേഖലയ്ക്കായും 10% തുക ശുചിത്വം, മാലിന്യ സംസ്ക്കരണം എന്നിവയ്ക്കായും നീക്കിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
    വികസനഫണ്ടില്‍ (ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് ഒഴികെ) നിന്നും നിര്‍ബന്ധ വകയിരുത്തല്‍ നടത്തുമ്പോള്‍ പ്രസ്തുത തുക അനുബന്ധം 2 ല്‍ ലഭ്യമാകുന്നതാണ്. പ്രസ്തുത തുക മാറുന്നതനുസരിച്ച് ഉല്‍പ്പാദനമേഖലയില്‍ വകയിരുത്തുന്ന തുക കുറയുന്നതാണ്. 
    വികസനഫണ്ടില്‍ (ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് ഉള്‍പ്പടെ) നിന്നും നിര്‍ബന്ധ വകയിരുത്തല്‍ നടത്തുമ്പോള്‍ പ്രസ്തുത തുക അനുബന്ധം 2 ല്‍ ലഭ്യമാകുന്നതാണ്. പ്രസ്തുത തുക മാറുന്നതനുസരിച്ച് ശുചിത്വം മാലിന്യസംസ്കരണത്തിലും വകയിരുത്തേണ്ട തുക കുറയുന്നതാണ്.
  3. 2016-17 വര്‍ഷത്തെ ബജറ്റ് വിഹിതം പ്രകാരം പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകാരം വാങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണസമിതിയ്ക്ക് സമര്‍പ്പിക്കാവുന്നതാണ്.

Download PDF

Developed and maintained by Information Kerala Mission for Local Self Government Department, Kerala