news
ജനകീയാസൂത്രണ പരിപാടിയുടെ പ്രവർത്തനം തൃപ്തികരമായി നടപ്പിലാക്കുന്നതിന് ജില്ലാതല ഫെസിലിറ്റേറ്റർമാരെ നിയമിച്ച ഉത്തരവ്
ജനകീയാസൂത്രണം- കാൽനൂറ്റാണ്ട്

ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട് തികയ്ക്കുകയാണ്. നമ്മുടെ വികസന ചരിത്രത്തിലെ തിളക്കമേറിയ ഈ മുഹൂർത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം രൂപപ്പെടുത്താൻ സാധിക്കുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനാകണം. ജനകീയാസൂത്രണത്തിൻ്റെയും അധികാരവികേന്ദ്രീകരണത്തിൻ്റെയും അന്ത:സത്തയ്ക്ക് അനുയോജ്യമായ വിധത്തിൽ വിപുലമായ കൂട്ടായ്മ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
ജനകീയാസൂത്രണത്തിൻ്റെ 25-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 1996 ലെ ചിങ്ങം ഒന്നിനാണ് ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവരുടെയും പങ്കാളിത്തമുള്ള കൂട്ടായ വേദിയായിരുന്നു അത്. രജതജൂബിലി ആഘോഷവും അത്തരത്തിൽ കൂട്ടായ്മയുടെയും വികസന രാഷ്ട്രീയത്തൻ്റെയും സന്ദർഭമാകണം.
2021 ആഗസ്റ്റ് 17 (ചിങ്ങം 1) ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംങരണ സ്ഥാപനങ്ങളിലും രജതജൂബിലി ആഘോഷത്തിൻ്റെ തുടക്കമിടും അന്നേദിവസം ഉച്ചക്ക് രണ്ടുമണി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിപാടികളാരംഭിക്കും. വൈകുന്നേരം 4.30 ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 25-ാം വാർഷികത്തൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, വിവിധ കക്ഷിനേതാക്കൾ, ജനകീയാസൂത്രണപ്രസ്ഥാനത്തിൻ്റെ വിവിധ കാലഘട്ടത്തിലെ ചുമതല വഹിച്ചിരുന്നവർ തുടങ്ങിയവർ സംബന്ധിക്കും.
ഈ പരിപാടികളുടെ സംഘാടകനായും പങ്കാളിയായും താങ്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ഫര്മേഷന് കേരള മിഷന് - ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച് & ഡെവലപ്മെന്റ്), ഡെപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻ & മെയിൻ്റനൻസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Pagination
- Previous page
- Page 21
- Next page



