പഞ്ചായത്ത് രാജ് മാസിക
മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പഞ്ചായത്ത് രാജ് മാസികയുടെ പ്രാദേശിക പതിപ്പുകള്‍ തദ്ദേശഭാഷയില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 1961 ആഗസ്റ്റ് മാസം മുതല്‍ മലയാളത്തില്‍ പഞ്ചായത്ത് രാജ് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തില്‍ ശക്തമായ പഞ്ചായത്ത് ഭരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പഞ്ചായത്ത് രാജ് മാസിക പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഗ്രാമഭരണത്തെക്കുറിച്ചുള്ള നിയമങ്ങള്‍ , ചട്ടങ്ങള്‍ , മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആധികാരികതയുള്ളതും കാലിക പ്രാധാന്യവുമുള്ള ലേഖനങ്ങള്‍ , പഠനങ്ങള്‍ , ഫീച്ചറുകള്‍ , വികസന റിപ്പോര്‍ട്ടുകള്‍ , വാര്‍ത്തകള്‍ , വിശദീകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും മാസികയില്‍ പ്രസിദ്ധപ്പെടുത്തി വരുന്നത്. പഞ്ചായത്ത് സമതികള്‍ക്കും, ഉദ്യോഗസ്ഥന്‍മാര്‍ക്കും, പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് ഭരണത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് സഹായകമാണ് ഈ മാസിക. ഗ്രാമവികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് ഈ മാസിക ഊര്‍ജ്ജം പകരുന്നു. കേരളത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് രാജ് ലഭ്യമാക്കുന്നുണ്ട്.
കൂടാതെ 120 രൂപ വാര്‍ഷിക വരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് രാജ് ലഭിക്കും. വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകൊടുത്തിരിക്കുന്ന വിലാസത്തില്‍ വരിസംഖ്യ പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ മണി ഓര്‍ഡര്‍ ആയോ ഡി.ഡി. ആയോ അയച്ചു തരേണ്ടതാണ്.
എഡിറ്റര്‍ / പഞ്ചായത്ത് ഡയറക്ടര്‍
പഞ്ചായത്ത് രാജ് മാസിക
പഞ്ചായത്ത് ഡയറക്ടറേറ്റ്
മ്യൂസിയം-പി.ഒ.
തിരുവനന്തപുരം-695033
ഫോണ്‍ : 04712321054
Email: directorofpanchayat@gmail.com |
|
|
|
- ഹരിത കേരളത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍
- മുന്നൊരുക്കം തുടങ്ങാം
- ലൈഫ് മിഷന്‍ മുന്നോട്ട്
- ലൈഫ് - ഒന്നാം ഘട്ടം 58634 വീടുകള്‍
- തദ്ദേശ മിത്രം
- തദ്ദേശ സ്ഥാപനങ്ങളില്‍ ഇ ഗവേണന്‍സ്
- മലപ്പുറത്തുനിന്ന് ഒരു വേറിട്ട മാതൃക
- മാലിന്യ പരിപാലന രംഗത്തെ ആലപ്പുഴ മാതൃക
Previous issues |
|
|