Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ - കില

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 1990-ല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ രൂപം നല്‍കിയ സ്വയംഭരണ സ്ഥാപനമാണ് ‘കില’. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും  ഉദ്യോഗസ്ഥര്‍ക്കും  വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  കൈമാറികിട്ടിയ ഘടക സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുക എന്നതാണ് ‘കില’യുടെ മുഖ്യ ഉത്തരവാദിത്വം. അധികാര വികേന്ദ്രീകരണവുമായും പ്രാദേശിക ആസൂത്രണവുമായും പൊതുഭരണവുമായും ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിനും നയരൂപീകരണത്തിനുമാവശ്യമായ വിദഗ്ദ്ധ ഉപദേശവും സഹായവും നല്കുകയും ‘കില’യുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള ഹെല്‍പ്പ് ലൈന്‍ സംവിധാനവും ‘കില’യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അധികാര വികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യം കൈവരിക്കാന്‍ ഇതിനകം ‘കില’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ  അധികാര വികേന്ദ്രീകരണത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ സുപ്രധാനമായ പരിശീലന സ്ഥാപനമായി ‘കില’യ്ക്ക്  ഇതിനകം മാറാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാതലത്തില്‍ വികേന്ദ്രീകൃതമായ പരിശീലന സംവിധാനം സൃഷ്ടിച്ചുകൊണ്ട് സമയബന്ധിതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ‘കില’യ്ക്ക് കഴിയുന്നു. അന്തര്‍ദേശീയ വികസന ഏജന്‍സിയായ യുഎന്‍ഡിപി, എസ്ഡിസി, യൂനിസെഫ്, യുഎന്‍ ഹാബിറ്റാറ്റ്, കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ്  ഫോറം എന്നിവയുടെയും ദേശീയതലത്തില്‍  ഹഡ്കോ, എന്‍ഐയുഎ, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം എന്നിവ നടപ്പാക്കുന്ന അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനും ‘കില’ പ്രവര്‍ത്തിച്ചു വരുന്നു.

തിരുവിതാംകൂര്‍ - കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മസ്ഥാപന നിയമം-1955 അനുസരിച്ചാണ് കില രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള മുളകുന്നത്തുകാവ് എന്ന സ്ഥലത്താണ് കില സ്ഥിതി ചെയ്യുന്നത്. പരിശീലനത്തിനും ഗവേഷണത്തിനുമുതകുന്ന ധാരാളം പശ്ചാത്തല സൌകര്യങ്ങളും കിലയിലുണ്ട്. ഓഡിറ്റോറിയം, എ.സി കോണ്‍ഫറന്‍സ് ഹാള്‍ , ക്ലാസ് മുറികള്‍ , കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവയും ഇവിടെയുണ്ട്. തദ്ദേശ ഭരണ സംബന്ധമായ വിഷയങ്ങളടങ്ങിയ പുസ്തകങ്ങള്‍ , മാഗസിനുകള്‍ , സി.ഡി.റോം തുടങ്ങിയവയടങ്ങിയ വിപുലമായ ഒരു ഗ്രന്ഥശാല ഇവിടെയുണ്ട്. അധികാര വികേന്ദ്രീകരണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘കില’ എന്ന പേരില്‍ ഒരു വാര്‍ത്താ പത്രിക പുറത്തിറക്കുന്നുണ്ട്. കിലയുടെ മാനേജ്മെന്റും അഡ്മിനിസ്ട്രേഷനും അഞ്ചംഗങ്ങളടങ്ങിയ ഒരു എക്സിക്യൂട്ടീവ് കൌണ്‍സിലിനാണ്. തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയാണ് ഇതിന്റെ ചെയര്‍മാന്‍ . തദ്ദേശ ഭരണവകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവരാണ് മറ്റംഗങ്ങള്‍ . ഭരണപരവും പഠനപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും തലവന്‍ ഡയറക്ടറാണ്.

വെബ്സൈറ്റ് : www.kilaonline.org

 

» ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്

G.O.(Rt) 3522/2016/LSGD Dated 27/12/2016

State Institute of Rural Development (SIRD) renamed as 'Kerala Institute of Local Administration (KILA)– Centre For Human Resource Development' and The Post of 'Director' re-designated as 'Regional Director'.


 

സ.ഉ(എം.എസ്) 184/2016/തസ്വഭവ Dated 29/11/2016

എസ് ഐആര്‍ഡി കിലയുമായി സംയോജിപ്പിക്കുന്നതിന് തത്വത്തില്‍ അനുമതിനല്‍കി ഉത്തരവ് 

 

Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre